വയോജനദിനാഘോഷം 2026
ഉദയംപേരൂരിൽ വയോജന സംഗമവും കലാ മേളയും
ഉദയംപേരൂർ പഞ്ചായത്തിൽ വിവിധ പരിപാടികളോടെ വയോജന സംഗമം നടന്നു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജി അനുസ്മരണത്തോടെ ആരംഭിച്ച പരിപാടി ദീപക് ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഈ സാമ്പത്തിക വർഷം ഏറ്റെടുത്തു നടപ്പാക്കുന്ന "വയോജന സൗഹൃദ ഉദയംപേരൂർ" പദ്ധതിയുടെ ഭാഗമായ ജീവിത ശൈലി രോഗ നിയന്ത്രണത്തിനായി വിവിധ വേദികളിൽ മെഡിക്കൽ ചെക് അപ്പ് നടന്നു. കേരള പോലീസ് ജനമൈത്രി പരിശീലകൻ ശ്രീ. അജേഷ് കെ പി നയിച്ച മോട്ടിവേഷൻ ക്ലാസ്സ് ഏറെ ആവേശമുണർത്തുന്നതായി. വിവിധ മേഖലകളിൽ പ്രശസ്ത വിജയം കൈവരിച്ച ഒട്ടേറെ മുതിർന്ന പൗരർമാരെ ആദരിച്ചു. മുവാറ്റുപുഴ നേത്ര നയിച്ച നാടൻ പാട്ട്, മുതിർന്ന കലാകാരൻമാരുടെ നാടകം, കവിതാലാപനം, കഥപറച്ചിൽ, സിനിമ ഗാനം ആലപിക്കൽ തുടങ്ങി വിവിധങ്ങളായ ഒട്ടേറെ കലാപരിപാടികളും അരങ്ങേറി.പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ, വൈസ് പ്രസിഡന്റ് ജയാ കേശവ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാജു പൊങ്ങലായി, ബിനു ജോഷി, അഡ്വ തവമണി,മെമ്പർമാരായ പി സി ബിനേഷ് രമണി പുരുഷോത്തമൻ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി അശ്വതി എന്നിവർ സംസാരിച്ചു.